Tuesday, November 24, 2026
No menu items!
Homeവാർത്തകൾഎന്‍വിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി

എന്‍വിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി

വാഷിങ്ടണ്‍: ലോകത്തെ പ്രമുഖ എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ തലപ്പത്തേക്ക് ജെൻസൻ ഹുവാങ് തിരിച്ചെത്തി. എൻവിഡിയയുടെ (Nvidia) പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ( CEO ), ബോർഡ് ഡയറക്ടർ എന്നീ സ്ഥാനങ്ങളിലേക്കാണ് കമ്പനി തിരിച്ചെടുത്തത്. ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു. യു എസ് സർക്കാരിന്റെ നിലപാടും ഹുവാങ്ങിന്റെ തിരിച്ചവരവിൽ നിർണായകമായി എന്നാണ് റിപ്പോർട്ട്.

ജെൻസൻ ഹുവാങ്ങുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തെ തിരിച്ചെടുക്കാൻ ബോർഡ് തീരുമാനിച്ചത്. എൻവിഡിയയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഹുവാങ് ആണെന്നും ബോർഡ് വിലയിരുത്തി. ഈ നിയമനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് എൻവിഡിയ പ്രസ്താവനയിൽ അറിയിച്ചു. ഹുവാങ്ങിനെ തിരികെ നിയമിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെന്നും എൻവിഡിയ അറിയിച്ചു.എൻവിഡിയ തലപ്പത്തേക്ക് വീണ്ടും തിരിച്ചെടുത്തതിൽ ജെൻസൻ ഹുവാങ് നന്ദി പറഞ്ഞു. തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻവിഡിയയുടെ സഹസ്ഥാപകനും 3.61% ഓഹരികളുമായി കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനുമാണ് ജെൻസെൻ ഹുവാങ്. ചൈനീസ് ചാരവനിതയെന്ന് യുഎസ് ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള പ്രണയബന്ധം പുറത്തായതിനു പിന്നാലെയാണ് ജെൻസെൻ ഹുവാങ് എൻവിഡിയ സിഇഒ സ്ഥാനവും ബോർഡ് അംഗത്വവും രാജിവച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments