Friday, August 14, 2026
No menu items!
Homeവാർത്തകൾഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സബ്‌സിഡി കേന്ദ്രസര്‍ക്കാർ, 2028 മാര്‍ച്ച് 31 വരെ നീട്ടി

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സബ്‌സിഡി കേന്ദ്രസര്‍ക്കാർ, 2028 മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് അനുവദിച്ച സബ്‌സിഡി നീട്ടി കേന്ദ്രസര്‍ക്കാര്‍. രണ്ട് വര്‍ഷത്തേക്കാണ് സബ്‌സിഡി നീട്ടിയത്. 2028 മാര്‍ച്ച് 31 വരെ സബ്‌സിഡി ലഭിക്കും. 5,000 രൂപയാണ് വാഹനത്തിന് പരമാവധി സബ്‌സിഡിയായി ലഭിക്കുക.സബ്‌സിഡി ക്ലെയിം ചെയ്യാനുള്ള അവസാന തീയതി 2027 ഡിസംബര്‍ 31 ആയിരിക്കും.ഫാക്ടറിവില ഒന്നര ലക്ഷം കടക്കാത്ത വാഹനങ്ങള്‍ക്കാണ് സബ്‌സിഡി ലഭിക്കുക. ഒരു കിലോവാട്ട് ബാറ്ററി ശേഷിയുള്ള വാഹനങ്ങള്‍ക്ക് പരമാവധി 2500 രൂപയായിരിക്കും സബ്‌സിഡി ലഭിക്കുക. രണ്ട് കിലോവാട്ട് ശേഷിയുള്ള വാഹനത്തിന് 5,000 രൂപ സബ്‌സിഡിയായി ലഭിക്കും. സബ്ഡിസി വാഹനത്തിന്റെ ആകെ വിലയുടെ 15 ശതമാനം കടക്കാൻ പാടില്ല.കാലാവധി നീട്ടുന്നതിനൊപ്പം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി വിഹിതം 1,772 കോടി രൂപയിൽ നിന്ന് 2,767 കോടി രൂപയായി ഉയർത്തി. സബ്‌സിഡിക്ക് അർഹതയുള്ള വാഹനങ്ങളുടെ എണ്ണം 24 ലക്ഷത്തിൽ നിന്ന് 45.7 ലക്ഷമായും ഉയർത്തിയിട്ടുണ്ട്2024ലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. പിഎം ഇ-ഡ്രൈവ് എന്ന പേരിലുള്ള പദ്ധതിയുടെ കാലാവധി. 2025ല്‍ ദീര്‍ഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2026 ഡിസംബര്‍ 31ന് കാലാവധി അവസാനിക്കാനിരിക്കെ വീണ്ടും ഇത് നീട്ടുന്നത്. ആദ്യഘട്ടത്തില്‍ സബ്‌സിഡിയായി 10,000 രൂപയാണ് നല്‍കിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments