Monday, August 31, 2026
No menu items!
Homeവാർത്തകൾഇടവേളക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധ രീതിയിലേക്ക്; ലാറഖ് ദ്വീപിലെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ...

ഇടവേളക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധ രീതിയിലേക്ക്; ലാറഖ് ദ്വീപിലെ റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം, തിരിച്ചടിയായി ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം

ദുബൈ: ഇടവേളക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി. ഇറാന്‍റെ അധീനതയിലുള്ള ഹോര്‍മുസിലെ ലാറഖ് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തി. റോക്കറ്റ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അമേരിക്കൻ ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഐആ‌ർജിസി മുന്നറിയിപ്പ് നൽകിയ തിരിച്ചടിയായി ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഐആർജിസി പിന്നീട് അറിയിച്ചു. ഇരുപക്ഷവും ആക്രമണം ആരംഭിച്ചതോടെ എണ്ണവിലയിലും വർധിച്ചു. എണ്ണവിലയിൽ രണ്ട് ശതമാനത്തിലധികം വർധനയുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി.അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിനിടെ ഇറാൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് നടക്കാനിരിക്കെയാണ് അമേരിക്കയുടെ ആക്രമണം. കൂടിക്കാഴ്ചയിൽ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തോട് റഷ്യൻ നിലപാട് നിർണായകമാകും. എതിരാളികൾക്ക് സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ആവർത്തിച്ചു.അമേരിക്കയുമായി കരാറിലെത്തിയാലും, ആണവായുധം നിർമ്മിക്കാൻ ശ്രമിച്ചാൽ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേൽ പറഞ്ഞു. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുക. റഷ്യയിലെ ഇറാൻ അംബാസഡർ കാസെം ജലാലിയെ ഉദ്ധരിച്ച് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് ഈ വിവരം പുറത്തുവിട്ടത്. പുടിനുമായി പെസെഷ്കിയാൻ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments