Friday, August 21, 2026
No menu items!
Homeവാർത്തകൾആയുധങ്ങളുമായി പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി;കപ്പലിലെ പത്ത് ജീവനക്കാരില്‍ ആറ് പേര്‍ ഇന്ത്യക്കാർ

ആയുധങ്ങളുമായി പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി;കപ്പലിലെ പത്ത് ജീവനക്കാരില്‍ ആറ് പേര്‍ ഇന്ത്യക്കാർ

മൊഗാദിഷു: ആയുധങ്ങളുമായി പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. കപ്പലിലെ പത്ത് ജീവനക്കാരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണെന്ന് സോമാലിയന്‍ അധികൃതർ വ്യക്തമാക്കി. തുര്‍ക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി പോയ കാമറൂണ്‍ പതാകയുള്ള ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ റാഞ്ചിയത്

പന്‍ഡ്‌ലാന്‍ഡിലെ ഐല്‍ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് കപ്പല്‍ റാഞ്ചിയത്. കഴിഞ്ഞ ഏപ്രില്‍ 26-ന് ‘എം.വി സ്വാര്‍ഡ്’ എന്ന കപ്പല്‍ റാഞ്ചിയ സംഘത്തില്‍പ്പെട്ട കൊള്ളക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ബന്ദികളാക്കപ്പെട്ടവരില്‍ ആറ് ഇന്ത്യക്കാരെ കൂടാതെ ഒരു തുര്‍ക്കി പൗരനും ഒരു ജോര്‍ജിയന്‍ പൗരനും രണ്ട് സെര്‍ബിയന്‍ സുരക്ഷാ ഗാര്‍ഡുകളുമാണ് ഉള്ളത്.പോളാര്‍ മൂവ്മെന്റ് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള കപ്പലില്‍ മൊഗാദിഷുവിലെ തുര്‍ക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്കുള്ള ആയുധങ്ങളും വിവിധ വാര്‍ത്താവിനിമയ-സാറ്റലൈറ്റ് ഉപകരണങ്ങളുമാണ് ഉണ്ടായിരുന്നത്. കപ്പല്‍ പണ്ട്ലാന്‍ഡിലെ ദംഗോരോയോ ജില്ലയിലെ ഗാര്‍മാല്‍ തീരത്ത് എത്തിച്ചിട്ടുണ്ട്. തുര്‍ക്കി ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments