ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വിതരണ വിഹിതം വർദ്ധിപ്പിക്കാൻ കേന്ദ്രം. ഗാർഹിക വാണിജ്യ സിലിണ്ടറുകൾക്കാണ് മുൻഗണന നൽകുക. നേരത്തെ മുൻഗണന നൽകിയിരുന്ന ആശുപത്രി സ്കൂൾ എന്നിവക്കും യഥാക്രമം സിലിണ്ടറുകൾ വിതരണം ചെയ്യും. ഹോർമുസ് കടൽ താണ്ടി 18 കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് എത്തുന്നതോടെ പരിധിവരെ പ്രതിസന്ധി പിടിച്ചുനിർത്താൻ ആകും എന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. ഇറാന്റെ അനുമതിക്കായി നയതന്ത്ര ചർച്ചകൾ നടക്കുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം പെട്രോൾ ഡീസൽ പാചകവാതക സിലിണ്ടർ എന്നിവ തിടുക്കപ്പെട്ട വാങ്ങേണ്ടതില്ലെന്ന് പെട്രോളിയം മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഖേനകളിലും മറ്റും പെട്രോൾ ഡീസൽ എന്നിവ വാങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്ര നിർദ്ദേശം നൽകിയിട്ടുണ്ട്. എല്‍പിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎല്‍എം, ബിഡബ്ല്യു ടിവൈആര്‍ എന്നിവയ്ക്കാണ് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്നലെ അനുവാദം ലഭിച്ചത്. രണ്ട് കപ്പലുകളും ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബല്‍ യുണൈറ്റഡ് എല്‍പിജി കമ്പനിയുടേതാണ്. നാല് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു എല്‍എന്‍ജി ടാങ്കറുകള്‍ ഉള്‍പ്പെടെ 18 ഇന്ത്യന്‍ കപ്പലുകളാണ് ഹോര്‍മുസില്‍ തുടരുന്നത്.



