Saturday, February 21, 2026
No menu items!
Homeവാർത്തകൾസ​ർ​ക്കാ​റും ഡോക്ടർമാരുടെ സം​ഘ​ട​ന​യും വിട്ടുവീഴ്ചക്കില്ല; രോ​ഗി​ക​ൾ ദുരിതത്തിൽ

സ​ർ​ക്കാ​റും ഡോക്ടർമാരുടെ സം​ഘ​ട​ന​യും വിട്ടുവീഴ്ചക്കില്ല; രോ​ഗി​ക​ൾ ദുരിതത്തിൽ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​റും സം​ഘ​ട​ന​യും നി​ല​പാ​ടി​ൽ ഉ​റ​ച്ച​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ പെ​റു​തി​മു​ട്ടി രോ​ഗി​ക​ൾ. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​വാ​കാ​തെ​യാ​വും സ​മ​ര​മെ​ന്നാ​ണ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന കെ.​ജി.​എം.​സി.​ടി.​എ പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും പൂ​ർ​ണ​മാ​യും അ​ങ്ങ​നെ​യ​ല്ല ന​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ ന​ട​ക്കേ​ണ്ട​തി​ന്റെ പ​കു​തി അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ പോ​ലും വെ​ള്ളി​യാ​ഴ്ച​യും ന​ട​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ,​ബി തി​യ​റ്റ​റു​ക​ളി​ലാ​യി ദി​വ​സം 35-40 ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്നു​വ​ന്നി​രു​ന്നെ​ങ്കി​ൽ​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും ന​ട​ന്നി​ല്ല. സൂ​പ്പ​ർ ​സ്​​പെ​ഷാ​ലി​റ്റി​യി​ൽ സാ​ധാ​ര​ണ​ഗ​തി​യി​ൽ 12-15 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ്​ ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ 19ന്​ ​ര​ണ്ടും വെ​ള്ളി​യാ​ഴ്ച ആ​റും ശ​സ്ത്ര​ക്രി​യ​ക​ളാ​ണ്​ ന​ട​ന്ന​ത്. എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ സാ​ധാ​ര​ണ 30-35 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ്​ ന​ട​ക്കാ​റ്. എ​ന്നാ​ൽ 2-5 ശ​സ്ത്ര​ക്രി​യ​ക​ളാ​ണ്​ ഊ ​സ​മ​ര​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന​ത്. മ​റ്റ്​ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണ്. സ​മ​രം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ സം​ഘ​ട​ന അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ച് സ​മ​ര​ത്തെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ​യും ഹാ​ജ​ർ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ​ൻ ഖോ​ബ്ര​ഗ​ഡേ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​വി​ശ്വ​നാ​ഥ​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്ന്​ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ ഹാ​ജ​ർ പ​ട്ടി​ക ന​ൽ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ ഡോ​ക്ട​ർ​മാ​രും സ​ർ​ക്കാ​റും ത​മ്മി​ൽ തു​റ​ന്ന പോ​രി​ന് ക​ള​മൊ​രു​ങ്ങി​യി​രി​കു​ക​യാ​ണ്. ഒ.​പി ബ​ഹി​ഷ്ക​ര​ണ​ത്തി​ലാ​യ​തി​നാ​ൽ പി.​ജി ഡോ​ക്ട​ർ​മാ​രാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ത് അ​മി​ത​ഭാ​ര​മാ​ണെ​ന്നും ത​ങ്ങ​ളും സ​മ​ര​ത്തി​ന് ഇ​റ​ങ്ങു​മെ​ന്നും പി.​ജി ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും സ​മ​ര​ക്കാ​രു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച​ക്ക്​ ത​യാ​റാ​ക​ണ​മെ​ന്നും ഐ.​എം.​എ ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി​യി നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ നി​ര​ന്ത​രം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടും അ​നു​കൂ​ല തീ​രു​മാ​നം എ​ടു​ക്കാ​തെ ഡോ​ക്ട​ർ​മാ​രെ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ രോ​ഗി​ക​ളോ​ടു​ള്ള സ​ർ​ക്കാ​റ​യ​ന്റെ വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ.​ജി.​എം.​സി.​ടി.​എ ന​ട​ത്തി​വ​രു​ന്ന സ​മ​രം ഒ​ഴി​വാ​ക്കാ​ൻ സം​ഘ​ട​ന ഉ​ന്ന​യി​ക്കു​ന്ന ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് എ​ത്ര​യും വേ​ഗം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ.​ജി.​എം.​ഒ.​എ​യും ആ​വ​ശ്യ​പ്പെ​ട്ടു. ​മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ക, ശ​മ്പ​ള​പ​രി​ഷ്ക​ര​ണ കു​ടി​ശ്ശി​ക കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കു​ക, സേ​വ​ന വേ​ത​ന പാ​ക്കേ​ജു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി പു​തു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ തി​ക​ച്ചും ന്യാ​യ​മാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​ത്ത​തും നി​ല​വി​ലു​ള്ള​വ​ർ​ക്ക് അ​മി​ത ജോ​ലി​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ത​സ്തി​ക​ക​ൾ പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്ന കെ.​ജി.​എം.​സി.​ടി.​എ​യു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഡയസ്നോൺ രോഗികളോടുള്ള വെല്ലുവിളി’ ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തി​നെ​തി​രാ​യ സ​ർ​ക്കാ​റി​ന്‍റെ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പ​നം രോ​ഗി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​എം.​സി.​ടി.​എ) ആ​രോ​പി​ച്ചു. അ​ധ്യാ​പ​ന ബ​ഹി​ഷ്ക​ര​ണ​വും ഒ.​പി ബ​ഹി​ഷ്ക​ര​ണ​വും നേ​ര​ത്തെ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ബ​ഹി​ഷ്ക​ര​ണ​വും മാ​ത്ര​മാ​ണ് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്. അ​വ​ശ്യ സേ​വ​ന​ങ്ങ​ളാ​യ അ​ത്യാ​ഹി​ത വി​ഭാ​ഗം, ലേ​ബ​ർ റൂം, ​ഐ.​സി.​യു, ഐ.​പി ചി​കി​ത്സ, മ​റ്റ് അ​ടി​യ​ന്ത​ര ചി​കി​ത്സ​ക​ൾ, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ, പോ​സ്റ്റു​മോ​ർ​ട്ടം എ​ന്നി​വ​യെ സ​മ​ര​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെന്നും കെ.​ജി.​എം.​സി.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഫ്രെ​ഡ​റി​ക്പോ​ൾ, ഡോ ​സൗ​മ്യ​പ്ര​കാ​ശ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments