Wednesday, March 25, 2026
No menu items!
Homeവാർത്തകൾസൗഹൃദസംഗമവും ബോധവല്‍കരണക്ലാസും സംഘടിപ്പിച്ചു

സൗഹൃദസംഗമവും ബോധവല്‍കരണക്ലാസും സംഘടിപ്പിച്ചു


അമ്പൂരി : അമ്പൂരി സഹൃദയ സോഷ്യല്‍ സര്‍വ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദസംഗമവും ബോധവല്‍കരണക്ലാസും സംഘടിപ്പിച്ചു. ഗാലറി ഓഫ് നേച്ചര്‍ ഹ്യൂമന്‍ ആന്റ് നേച്ചര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ ക്യാന്‍സര്‍, കിഡ്നി രോഗികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണപരിപാടി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സുമേഷ് കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. വിളപ്പില്‍ ആയുഷ് ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്മിത.എസ്.ശിവന്‍ സഹൃദയയിലെ രോഗികള്‍ക്കായി ബോധവല്‍ക്കരണക്ലാസ് നയിച്ചു. സഹൃദയ സോഷ്യല്‍ സര്‍വ്വീസ് സെന്ററിന്റെ പ്രോഗ്രാം കോഡിനേറ്റര്‍ നീനുജോണ്‍ അധ്യക്ഷയായി. മാധ്യമപ്രവര്‍ത്തകയും ഓര്‍ഗനൈസേഷന്‍ ട്രഷററുമായ പ്രിയാശ്യാം, എക്സിക്യൂട്ടിവ് അംഗം സുജികല്ലാമം സിസ്റ്റര്‍ കാതറിന്‍ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments