തിരുവില്വാമല: സാമൂഹിക സാംസ്കാരിക മേഖലയിൽ സദാസേവന സന്നദ്ധരായ തിരുവില്വാമല കെ കരുണാകരൻ സ്മാരക സാംസ്കാരിക സമിതി യുടെ ആഭിമുഖ്യത്തിൽ ആണ് തിരുവില്വാമല ആക്കപറമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം പൊതുജനങ്ങൾക്ക് ക്യാമ്പിൽ വൈദ്യ സഹായം ലഭിച്ചു. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ആയിരുന്നു ജീവിതശൈലി രോഗ നിർണയക്യാമ്പ് നടന്നത്.
കെ കരുണാകരൻ സ്മാരക സാംസ്കാരിക സമിതി പ്രവർത്തകരായ എ മുരളി, രാമു മലവട്ടം , ഷാജിമോഹൻ , അഡ്വക്കേറ്റ് ഷബ്ന തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി



