ചെങ്ങളം വടക്ക് 267-ആം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് മൂവ്മെന്റ് യൂണിറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. അജയൻ കെ.മേനോൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് മൂവ്മെൻ്റ് യൂണിറ്റ് പ്രസിഡന്റ് ഷാനോ ശശിധർ അദ്ധ്യക്ഷത വഹിച്ചു.
യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് ഒരു രക്ത നിർണയ ക്യാമ്പും രക്തദാന സേനയും രൂപീകരിച്ചു. ഇതിന്റെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് സി.ജെ.സതീഷ് നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിറ്റ് സമിതി സമാഹരിച്ച വയനാട് ദുരിതാശ്വാസനിധി യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.എസ്. സുമോദ് ഏറ്റുവാങ്ങി. ശാഖാ വൈസ് പ്രസിഡന്റ് എം.എം.റെജിമോൻ, ശാഖാ സെക്രട്ടറി ബിനു കമ്പിയിൽ, യൂണിയൻ കമ്മിറ്റിയംഗം ബി.എസ്.സമീർ, വനിതാ സംഘം പ്രസിഡണ്ട് മോളമ്മ റെജിമോൻ, യൂത്ത് യൂണിറ്റ് സെക്രട്ടറി അശ്വിൻ പ്രതാപൻ, യൂത്ത് ജോയിൻ സെക്രട്ടറി ഗോകുൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സൗജന്യ നേത്ര പരിശോധന ക്യാമ്പ്, ടി.ബി പരിശോധന, തൈറോയ്ഡ് രോഗനിർണയം തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ ഈ സേവനത്തെ പ്രയോജനപ്പെടുത്തുകയും ചെയ്തു.



