ചെറിയൊരു താഴ്ചക്ക് ശേഷം സ്വർണത്തിന്റെ വില വീണ്ടും ഉയരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ചു. ഒരു പവന് ഇന്നത്തെ വില 70,200 രൂപയായി. ഇന്നലെ 70,040 രൂപയായിരുന്നു. മെയ് മാസത്തെ ഉയർന്ന വിലയാണിത്. ഗ്രാമിന് 20 രൂപ വർധിച്ച് 8,775 രൂപയായി.
ശനിയും ഞായറും മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തുകയായിരുന്നു. സ്വര്‍ണവില കൈയിലൊതുങ്ങാതെ കുതിക്കുമെന്ന ഘട്ടത്തില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ 23 മുതലാണ് ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചത്. ആറു ദിവസത്തോളം സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചെങ്കിലും പിന്നെയും നേരിയ വര്‍ധനയുണ്ടായിരുന്നു. അതിനുശേഷമാണ് ഒറ്റയടിക്ക് ഇത്രയും വലിയൊരു താഴ്ച വരികയും ശേഷം വില മാറുന്നത് നിലയ്ക്കുകയും ചെയ്തത്. ഇന്ന് വീണ്ടും വർധിക്കുന്ന പ്രവണതയാണ് സ്വർണവിലയിൽ ദർശിക്കാൻ സാധിക്കുന്നത്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയുടെ ചാഞ്ചാട്ടത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണമായി വിലയിരുത്തപ്പെടുന്നത്.



