Friday, February 27, 2026
No menu items!
Homeവാർത്തകൾസ്വാമി പാലം-കൂട്ടുമ്മേൽ റോഡിന്റെ ശോച്യ് വസ്ഥ : നാട്ടുകാരുടെ പ്രതിഷേധം

സ്വാമി പാലം-കൂട്ടുമ്മേൽ റോഡിന്റെ ശോച്യ് വസ്ഥ : നാട്ടുകാരുടെ പ്രതിഷേധം

തിരുവല്ല: കഴിഞ്ഞ മൂന്നുവർഷമായി തകർന്നു തരിപ്പണമായി കിടക്കുന്ന പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ സ്വാമിപാലം കൂട്ടുമ്മേൽ റോഡിന്റെ ദുർഘടാവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിയാഞ്ഞ ദുരവസ്ഥയ്ക്കെതിരെ നാട്ടുകാർ ഒന്നടങ്കം റോഡിലിറങ്ങി പ്രതിഷേധിച്ചു. ചങ്ങനാശ്ശേരി ഇടിഞ്ഞില്ലം, എടത്വ തകഴി ഭാഗങ്ങളിലേക്ക് ഉള്ള ഒരു മിനി ബൈപ്പാസ് കൂടിയാണ് ഇത്. കഴിഞ്ഞ മൂന്ന് വർഷമായി ഈ റോഡ് തോടിന് സമാനമായി മാറിയിരിക്കുകയാണ്. അധികൃതരുടെ നിസംഗത മൂലം ജനങ്ങൾ ഏറെ ദുരിതത്തിലാണ്. പ്രതിഷേധ സമരം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ പറഞ്ഞു. മുൻ പഞ്ചായത്ത് അംഗം ജേക്കബ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ക്രിസ്റ്റഫർ ഫിലിപ്പ്‌, വിനോദ് കോവൂർ, ഗോപാലൻ വാരണം കോട്ട് , സെയിൻ ടി തോമസ്,ഈപ്പൻ ചാക്കോ,അജു ഉമ്മൻ, ശ്രീകാന്ത് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഈ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments