കുറവിലങ്ങാട് : കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയർ ഭരണസമിതിയുടെ പ്രസിഡന്റായി ഷിബി തോമസ് വെള്ളായിപറമ്പിലിനേയും സെക്രട്ടറിയായി കെ.വി തോമസ് കട്ടയ്ക്കലിനേയും ട്രഷററായി ജോൺ സിറിയക് കരികുളത്തേയും തെരഞ്ഞെടുത്തു. മിനിമോൾ ജോർജ് പുളിക്കേക്കര (വൈസ് പ്രസിഡന്റ്), മോളിക്കുട്ടി സൈമൺ മറ്റം (ജോയിന്റ് സെക്രട്ടറി), ജോസ് അഗസ്റ്റിയൻ അരഞ്ഞാണിയിൽ, ഷാജി പുതിയിടം, സി.കെ സന്തോഷ്, ജോസ് സി. മണക്കാട്ട്, വിജി അനിൽ, സുനിൽ അഞ്ചുകണ്ടത്തിൽ (എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സ്വരുമ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ജോയി മുണ്ടാപള്ളിൽ അധ്യക്ഷത വഹിച്ചു. ജോർജ് കോര, ബെന്നി കോച്ചേരി, ദീപ്തി കെ. ഗോപാലൻ, ബിജു ജോർജ് എന്നിവർ പ്രസംഗിച്ചു.