കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ പാലിയെറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ശാഖയുടെ ഹോം കെയർ പ്രെവർത്തനങ്ങൾ ഇന്ന് തുടക്കം കുറിക്കുകയാണ്. കഞ്ഞിക്കുഴിയിലുള്ള കേരള കാത്തലിക് ട്രസ്റ്റിന്റെ കെട്ടിടത്തിലാണ് സ്വരുമയുടെ കോട്ടയം ശാഖ പ്രവർത്തിക്കുന്നത്. വീടുകളിൽ എത്തി സാന്ത്വന പരിചരണം സൗജന്യമായി സമ്മാനിക്കുകയാണ് ആദ്യ ലക്ഷ്യം. കോട്ടയം നഗരസഭാ പരിധിയിലാണ് പാലിയെറ്റീവ് കെയർ സേവനം നൽകുന്നത്. ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപെടുക
+91 8547282361



