സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്തുന്നതിന് ഉടമകൾക്ക് അവകാശം നൽകുന്ന ബില്ലിന് മന്ത്രിസഭായേഗം അംഗീകാരം നൽകി. പട്ടയഭൂമിയിലെ ചന്ദനമരങ്ങൾ മുറിച്ച് വിൽപ്പന നടത്തുന്നതിന് അംഗീകാരമില്ല. സ്വകാര്യ ഭൂമിയിൽ ചന്ദനമരം വച്ച് പിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ഇതുവഴി ഉടമകൾക്ക് വൻ തുക വരുമാനം ഉണ്ടാക്കുവാനും കഴിയും.
2010-ലാണ് ചന്ദനമരങ്ങൾ മുറിക്കുന്നത് പാടേ നിരോധിച്ചു കൊണ്ടുള്ള നിയമം വന്നത്. എന്നാൽ ഇപ്പോൾ വന്ന നിയമ ഭേദഗതി ചന്ദനമോഷണം കുറയ്ക്കാൻ സഹായകമാണ്. ഉടമകൾ വിൽക്കുന്ന ചന്ദനമരങ്ങൾ സൂക്ഷിക്കാൻ ജില്ലകളിൽ ചന്ദന ഡിപ്പോകൾ സ്ഥാപിക്കുമെന്നും മന്ത്രി ഏ.കെ ശശിന്ദ്രൻ അറിയിച്ചു.