Thursday, December 25, 2025
No menu items!
Homeവാർത്തകൾസ്വകാര്യ ബസ്സ് സമരത്തിൽ നിന്നും പിന്മാറി .

സ്വകാര്യ ബസ്സ് സമരത്തിൽ നിന്നും പിന്മാറി .

കോട്ടയം:
കേരളത്തിലെ സ്വകാര്യ ബസ്സുകൾ അടിയന്തിരാവശ്യങ്ങൾ നേടിയെടുക്കുന്നതിനും, വ്യവസായം സംരക്ഷിക്കുന്നതിനും വേണ്ടി, ഈ മാസം 8 -ാം തീയതി സൂചന സമരം നടത്തുകയും, 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതിന്റെ വെളിച്ചത്തിൽ, 16-നു ഗതാഗത വകുപ്പു മന്ത്രിയുമായി നടന്ന ചർച്ചയിൽ ഭൂരിഭാഗം ഡിമാൻ്റുകളും ഉടമകൾക്ക് അനുഭാവപൂർവമായ തീരുമാനങ്ങൾ സ്വീകരിക്കുകയും, വിദ്യാർത്ഥികളുടെ ചാർജ് വർധനവിഷയത്തിൽ വിദ്യാർത്ഥി നേതാക്കളും, രാഷ്ട്രീയ നേതാക്കളുമായീ ചർച്ച നടത്തി രഘുരാജൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കാമെന്നും, 140 കി. മീ. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിനെതിരെ നില്കുവാൻ കഴിയില്ലായെന്ന സത്യാവസ്ഥ ബസ് ഉടമകളെ അറിയിച്ച പശ്ചാത്തലത്തിൽ, സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഒരു സമരത്തിന് ഇല്ലായെന്നും, വകുപ്പു മന്ത്രിയെ പൂർണമായീ വിസ്വസിച്ചുകൊണ്ടും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം അനിശ്ചിതകാല സമരം പിൻവലിച്ച പശ്ചാത്തലത്തിൽ, ഫോറം നേതൃത്വം നൽകുന്ന കോഡിനേഷൻ കമ്മിറ്റിയിലെ അംഗമായ “പ്രൈവറ്റ് ബസ്സ് ഓണേഴ്സ് ഓർഗാണൈസേഷനും ” സമരത്തിൽനിന്നും പിന്മാറുകയാണെന്ന് സംസ്ഥാന പ്രസിഡന്റ്‌ ജോയ് ചേട്ടിശ്ശേരിയും, ജനറൽ സെക്രട്ടറി റോണി ജോസഫും അറിയിച്ചു.
സമരം പിൻ വലിക്കാത്ത നേതാക്കൾ വീണ്ടുമൊരു ചർച്ചക്ക് വഴിയൊരുക്കി പിന്മാറുമെന്നും അവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments