Tuesday, July 8, 2025
No menu items!
Homeവാർത്തകൾസ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന ‘പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍’ രൂപീകരിച്ചു

സ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന ‘പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍’ രൂപീകരിച്ചു

കോട്ടയം: കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന ‘പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷന്‍’ രൂപീകരിച്ചു.പൊതുപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ സ്വകാര്യ ബസ് -ടൂറിസ്റ്റ് മേഖലയിലെ സംഘടനകളുടെ നിലപാടില്‍ പ്രതിക്ഷേധിച്ചു കൊണ്ടാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.ലക്ഷങ്ങള്‍ മുടക്കി ആരംഭിക്കുന്ന സംരംഭ മേഖലയെ തകര്‍ക്കുന്ന സമീപനം അധികൃതര്‍ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

എ സി സത്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു.റോണി ജോസഫ്,ജോസഫ് എബ്രഹാം,ആല്‍വിന്‍ ജോസ്,ജോണി അഗസ്റ്റിന്‍,ജോണ്‍ മാത്യു,സേവ്യര്‍ തെക്കേടം,സേവ്യര്‍ ജോസഫ്,ജോസഫ് ജേക്കബ്,എബി തോമസ്,എ സി സാബു,റ്റി സി തോമസ്,ജോയി അമയന്നൂര്‍,സാബു അല്‍ഫോണ്‍സ,ചാക്കോച്ചന്‍ ജോസ്,ജയശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി ജോയി ചെട്ടിശ്ശേരി(പ്രസിഡന്റ്) എ സി സത്യന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്)റോണി ജോസഫ് (ജനറല്‍ സെക്രട്ടറി) ജോണ്‍ മാത്യു (വൈസ് പ്രസിഡന്റ്) ആല്‍വിന്‍ ജോസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments