സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് നിരവധി മൊബൈല്‍ ഉപയോക്താക്കളാണ് ബി.എസ്.എന്‍.എല്ലിലേക്ക് കൂടുമാറിയത്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളെ എതിരിടാന്‍ ബജറ്റ് സൗഹൃദ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിലാണ് ബി.എസ്.എന്‍.എല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 411 രൂപയ്ക്ക് ഉപയോക്താക്കൾക്ക് 90 ദിവസത്തെ കാലാവധിയുളള പ്ലാനാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നത്. ദിവസവും 2 ജിബി അതിവേഗ ഡാറ്റയാണ് പ്ലാന്‍ നല്‍കുന്നത്. 90 ദിവസത്തെ വാലിഡിറ്റിയില്‍ ഇത്രയും കുറഞ്ഞ നിരക്കിലുളള റീചാർജ് പ്ലാൻ മറ്റൊരു ടെലികോം ദാതാവും നല്‍കുന്നില്ല.