Tuesday, July 8, 2025
No menu items!
Homeവാർത്തകൾസ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കും

സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കും

തിരുവനന്തപുരം: മനാറുൽ ഹുദാ ട്രസ്റ്റിന്റെ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കും. “കോഡ്, സഹകരിക്കുക & സൃഷ്‌ടിക്കുക” എന്ന പ്രമേയം ആസ്പദമാക്കിയുളള മത്സരങ്ങൾ 25, 26 തീയതികളിലായാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിലെ നൂതനത്വവും സാങ്കേതികവുമായ വൈദഗ്ധ്യവും പ്രദർശിപ്പിക്കുക എന്നതാണ് ഈ മത്സരം കൊണ്ടുദ്ദേശിക്കുന്നത്. മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 12,000, 8,000, 5,000 എന്നിങ്ങനെ ആകർഷകമായ സമ്മാനത്തുകയും ലഭിക്കും. വിദ്യാർത്ഥികളിലെ സർഗ്ഗാത്മകത, ടീം വർക്ക്, പ്രശ്‌നപരിഹാര കഴിവുകൾ എന്നിവ വളർത്തിയെടുക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹാക്കത്തോൺ മത്സരത്തിന്റെ ഭാ​ഗമായി 25ന് ടീമുകൾ മത്സരത്തിന് സജ്ജരാണെന്ന് ഉറപ്പാക്കുന്നതിന് നിർബന്ധിത പരിശീലന സെഷനും ഉണ്ടായിരിക്കും. ഓരോ കോളേജിലെയും രണ്ട് വിദ്യാർത്ഥികൾ വരെ അടങ്ങുന്ന ടീമുകൾക്ക് മത്സരത്തിൽപങ്കെടുക്കാം, പങ്കെടുക്കുന്ന ടീമുകളുടെ നവീകരണം, പ്രവർത്തനക്ഷമത, സാങ്കേതിക നിർവ്വഹണം, അവതരണ നിലവാരം എന്നിവ മത്സരത്തിൽ വിലയിരുത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്, 8281711677 എന്ന നമ്പറിൽ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments