ഉള്ളിയേരി: പ്രകൃതി ദുരന്തത്തിൽ ജീവനും സമ്പാദ്യവും നഷ്ടപ്പെട്ട് തകർന്നുപോയ വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുമനസ്സുകളുടെ സഹായങ്ങൾ പ്രവഹിക്കുകയാണ്. കരളലിയുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ വേളൂർ ജി എം യു പി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ജ്യോതികയ്‌ക്ക് ഒന്നും ആലോചിക്കാനില്ലായിരുന്നു സ്കൂൾ സമ്പാദ്യപദ്ധതിയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. കഴിഞ്ഞ വർഷം എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ജ്യോതിക എസ്. ആർ നിരവധി പ്രസംഗമത്സരങ്ങളിൽ വിജയിച്ച് കഴിവ് തെളിയിച്ച മിടുക്കിയാണ്. പ്രവാസിയായ പുത്തഞ്ചേരി കേളൻകണ്ടി രജിയുടെയും സ്മിതയുടെയും മകളാണ്.