Sunday, December 21, 2025
No menu items!
Homeവാർത്തകൾസ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും: മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കളരിപ്പയറ്റ് അണ്ടർ 14, 17, 19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഉത്തരാഖണ്ഡിൽ 28 മുതൽ ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അസോസിയേഷൻ അധ്യക്ഷ മലയാളിയായ പി ടി ഉഷ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ യുനെസ്കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments