Thursday, December 25, 2025
No menu items!
Homeവാർത്തകൾസ്കൂളുകളിൽ പുതിയ മാറ്റം; എട്ടിൽ മാത്രമല്ല 5 മുതൽ 9 വരെ ക്ലാസുകളിൽ 30 ശതമാനം...

സ്കൂളുകളിൽ പുതിയ മാറ്റം; എട്ടിൽ മാത്രമല്ല 5 മുതൽ 9 വരെ ക്ലാസുകളിൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കും

തിരുവനന്തപുരം: ഇനി എട്ടാം ക്ലാസ്സിൽ മാത്രമല്ല അഞ്ച് മുതൽ ഒൻപത് വരെ ക്ലാസ്സുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണം. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചുകളയാനോ അല്ല, മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചു. ഇതുവരെ നടന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തെന്ന് മന്ത്രി പറഞ്ഞു. എട്ടാം ക്ലാസിൽ വർഷാന്ത പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്ക് അവധിക്കാലത്ത് അധിക പഠന പിന്തുണ നൽകി ഒൻപതാം ക്ലാസിലേക്ക് കയറ്റം നൽകി. വലിയ തോതിൽ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചെന്നും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പഠന പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഓരോ ക്ലാസിലും നേടേണ്ട പഠന ലക്ഷ്യങ്ങൾ അതതു ക്ലാസിൽ വച്ചു നേടേണ്ടതിന്റെ പ്രാധാന്യംഎല്ലാവരും തിരിച്ചറിഞ്ഞു. ഇത് വർഷാന്ത്യ പരീക്ഷയ്ക്ക് ശേഷം മാത്രം നടത്തേണ്ട ഒരു പ്രവർത്തനമല്ല എന്ന കാര്യം സ്‌കൂൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ബോധ്യപ്പെട്ടു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ ഉന്നതതല യോഗത്തിലുണ്ടായെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments