Wednesday, March 25, 2026
No menu items!
Homeവാർത്തകൾസോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; കേരള പൊലീസ്.

സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; കേരള പൊലീസ്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. പൊതുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതുമായ നിരവധി യുആര്‍എല്ലുകള്‍ (URL) ഇതിനകം നീക്കം ചെയ്തതായി കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (CEO) ഔദ്യോഗികമായി വിശദീകരണം നല്‍കിയ കാര്യങ്ങളില്‍ പോലും തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബര്‍ വിഭാഗം നടപടി സ്വീകരിക്കുന്നത്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെട്ട സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ഉദ്യമങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കേണ്ടതാണെന്നും കേരള പൊലീസ് അറിയിച്ചു.
സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുകയോ ഗ്രൂപ്പുകളില്‍ പങ്കുവെക്കുകയോ ചെയ്യരുത്.സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക. തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വം നിര്‍മ്മിക്കുന്നവര്‍ക്കും അത് പങ്കുവെക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments