കിടങ്ങൂർ സെൻറ്.മേരീസ്ഹയർസെക്കണ്ടറി സ്കൂളിൽ 2024 ക്രിസ്മസ് ആഘോഷവും, ഫുഡ്ഫെസ്റ്റും ഏറെ വ്യത്യസ്തമായരീതിയിൽ നടത്തപ്പെട്ടു. കുട്ടികളുടെ നേതൃത്വത്തിൽ സുവർണജൂബിലി സന്ദേശവിളമ്പരമായി ഫ്ലാഷ്മോബും, 25-ഡിസ്പ്ലേയും നടത്തി. കുട്ടികൾ തയ്യാറാക്കിയ വിവിധ ഭക്ഷണപദാർത്ഥങ്ങളുടെ സ്റ്റാളും, ക്രിസ്മസ് പപ്പാനി മത്സരവും, കരോൾഗാനവും പരിപാടികളുടെ മാറ്റ് കൂട്ടി. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ.ഫാ. ഡോ. ബിനു കുന്നത്ത് മുഖ്യതിഥിയായി ക്രിസ്മസ് സന്ദേശം നൽകി. സ്കൂൾ മാനേജർ ഫാ. ജോസ്നെടുങ്ങാട്ട് കേക്ക്മുറിച്ച്, സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് ബോബിതോമസ്, സ്കൂൾ പ്രിൻസിപ്പാൾ ഷെല്ലിജോസഫ്, സ്റ്റാഫ് സെക്രട്ടറി വേണു പത്മനാഭൻ, സീനിയർഅസിസ്റൻ്റ് ശ്രീമതി റ്റിൻസിമേരി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.



