ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അധ്യാപക നിയമന യോഗ്യതാ മാനദണ്ഡമായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (STET) അപേക്ഷ ക്ഷണിച്ചു. ഈ മാസം 18 വരെ അപേക്ഷകൾ സമർപ്പിക്കാം. നവോദയ സ്കൂൾ,കേന്ദ്രീയ വിദ്യാലയം സെൻട്രൽ ടിബറ്റൻ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപക ജോലിക്ക് ഈ പരീക്ഷ പാസായിരിക്കണം.
സി ബി എസ് സിക്കാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല. സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് രണ്ട് പേപ്പറുകളാണ് ഉള്ളത്. ഒന്ന് മുതൽ അഞ്ച് വരെ (പ്രൈമറി സ്റ്റേജ്) ക്ലാസുകളിലേക്കുള്ള പരീക്ഷയാണ് ആദ്യ പേപ്പർ. ആറ് മുതൽ എട്ടാം ക്ലാസ് വരെയുള്ള (എലിമെന്ററി) ക്ലാസുകളിലേക്കുള്ള പരീക്ഷയാണ് രണ്ടാം പേപ്പർ. ഈ രണ്ട് പേപ്പറുകളും അപേക്ഷകർക്ക് എഴുതാം.
2026 ഫെബ്രുവരി എട്ടിനാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയാണ് ആദ്യ പേപ്പർ പരീക്ഷ. രാവിലെ 9.30 മുതൽ ഉച്ചക്കയ്ക്ക് 12 വരെയാണ് രണ്ടാം പേപ്പർ പരീക്ഷ. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യപേപ്പർ ലഭ്യമാണ്. കേരളത്തിൽ കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://ncte.gov.in/ സന്ദർശിക്കുക



