Wednesday, July 9, 2025
No menu items!
Homeവാർത്തകൾസെപ്തംബര്‍ 26 ...

സെപ്തംബര്‍ 26 ലോക ബധിര ദിനം

കേള്‍ക്കാനാവാത്തവര്‍ക്ക് അനുഭവങ്ങളുടെയും അറിവിന്‍റെയും ഒരു ലോകമാണ് നഷ്ടപ്പെടുന്നത്. വാക്കുകളിലൂടെയും ഭാഷയിലൂടെയും ലഭിക്കുന്ന അറിവാണ് ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ഭാഷ കേള്‍ക്കാതെ വരുമ്പോള്‍ സംസാരിക്കാനും കഴിയാതെ വരുന്നു. അതുകൊണ്ടാണ് ജന്മനാ കേള്‍ക്കാനാവാത്തവര്‍ക്ക് സംസാരിക്കാന്‍ കഴിയാതെ പോകുന്നത്.

അന്ധയും ബധിരയും മൂകയുമായ ഹെലന്‍ കെല്ലറുടെ വാക്കുകള്‍ ബധിരത ഉണ്ടാക്കുന്ന തീരാനഷ്ടത്തെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അന്ധത എന്നെ ഭൂമിയിലെ വസ്തുക്കളില്‍ നിന്നും അകറ്റി നിര്‍ത്തി. എന്നാല്‍ ബധിരത എന്നെ വ്യക്തികളില്‍ നിന്നും ഈ ലോകത്തില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തി എന്നവര്‍ പറഞ്ഞു.

ശാരീരികവും മാനസികവുമായ ഒട്ടേറെ കാരണങ്ങള്‍ ബധിരതയുണ്ടാക്കാം. ഗര്‍ഭാവസ്ഥയിലോ ജനിച്ചു വീണ ശേഷമോ കേള്‍വി നശിച്ചു പോകാം. അമ്മമാരിലുണ്ടാകുന്ന ചില രോഗങ്ങളും പാരമ്പര്യ ഘടകങ്ങളും ബധിരതയ്ക്ക് വഴിയൊരുക്കുന്നു.

കുട്ടികളില്‍ ബധിരതാ ചികിത്സ :

കുട്ടികളിലെ ബധിരത ചെറുപ്പത്തിലേ കണ്ടുപിടിച്ചാല്‍ വലിയൊരളവു വരെ പരിഹരിക്കാനാവും. ആന്തരിക കര്‍ണ്ണപുടങ്ങള്‍ മാറ്റി കൃത്രിമ കര്‍ണ്ണപുടങ്ങള്‍ – കോക്ളിയ – വച്ചു പിടിപ്പിക്കാനുള്ള ചികിത്സാ രീതി ഇന്ന് എല്ലാ നഗരങ്ങളിലും ലഭ്യമാണ്.

കുട്ടികളില്‍ ബധിരത ഉണ്ടോ എന്ന് ജനിച്ച് ആറാഴ്ചയ്ക്കകം പരിശോധന നടത്തണമെന്നും വേണ്ടിവന്നാല്‍ ആ പ്രായത്തില്‍ തന്നെ ശസ്ത്രക്രിയ നടത്തണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുതിര്‍ന്നവരിലും കോക്ളിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ ഗുണം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments