വാഷിങ്ടൺ: സൂര്യന് ഏറ്റവും അടുത്തെത്തിയ മനുഷ്യനിർമിത പേടകം എന്ന ബഹുമതി സ്വന്തമാക്കാൻ നാസയുടെ പാർക്കർ സോളാർ പ്രോബ്. സൂര്യൻ്റെ ബാഹ്യ അന്തരീക്ഷത്തിലേക്ക് പേടകം കൂപ്പുകുത്താൻ തുടങ്ങി. കൊടും താപനിലയും കടുത്ത വികിരണവും മറികടന്നാണു മുന്നേറ്റം. ദൗത്യത്തിനിടെ ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതിനാൽ കൃത്യം വിജയമാണോ എന്ന് അറിയാൻ ഈ മാസം 28 വരെ കാത്തിരിക്കണം. ദൗത്യം വിജയിച്ചാൽ സൂര്യനെക്കുറിച്ചു കുടുതൽ അറിയാൻ പാർക്കർ ഡേറ്റ സഹായിക്കും. നൂറ്റാണ്ടുകളായി കാഴ്‌ചയുടെ അടിസ്ഥാ നത്തിൽ മനുഷ്യർ കൊണ്ടുവന്ന നിഗമനങ്ങൾ പരീക്ഷിക്കാൻ മികച്ച അവസരമാണു പാർക്കർ ദൗത്യമെന്നു നാസയിലെ സയൻസ് മേധാവി ഡോ.നിക്കോള ഫോക്‌സ് പറഞ്ഞു.
2018 ലാണു പാർക്കർ സോളാർ പ്രോബി വിക്ഷേപിച്ചത്. ഇതുവരെ 21 തവണ സൂര്യനെ ചുറ്റിക്കഴിഞ്ഞു. സൂര്യൻ്റെ ഉപരിതലത്തിൽനിന്ന് 62 ലക്ഷം കിലോമീറ്റർ അകലെയാണു പേടകം. പക്ഷേ, സൗരയൂഥത്തെ സംബന്ധിച്ച് അതൊരു ചെറിയ ദൂരമാണ്. സൂര്യനെയും ഭൂമിയും തമ്മിലുള്ള അകലം ഒരു മീറ്റർ മാത്രമെന്നു കണക്കാക്കിയാൽ പാർക്കർ പേടകവും സൂര്യനും തമ്മിലുള്ള അകലം നാല് സെന്റീമീറ്റർ മാത്രം 1,400 ഡിഗ്രി സെൽഷ്യസ് താപനിലയിലാകും പേടകം സൂര്യനു സമീപമെത്തുക. കടുത്ത റേഡിയേഷനും നേരിടണം. 11.5 സെന്റിമീറ്റർ കട്ടിയുള്ള കാർബൺ കോമ്പോസിറ്റ് കവചമാണു പേടകത്തെ സംരക്ഷിക്കുന്നത്.
സൂര്യന്റെ ഗുരുത്വാകർഷണം മൂലം പേടകത്തിന്റെ വേഗത്തിൽ വലിയ വർധനയുണ്ടാകും. മണിക്കൂറിൽ 6.92 ലക്ഷം കിലോമീറ്റർ വേഗത്തിലാകും യാത്ര ‘സൂര്യൻ്റെ ഉപരിതലതാപനില 5000 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ആണ്. പക്ഷേ സൂര്യഗ്രഹണ സമയത്ത് കാണാൻ കഴിയുന്ന ദുർബലമായ ബാഹ്യ അന്തരിക്ഷമായ കൊറോണയിൽ താപനില ദശലക്ഷ ക്കണക്കിന് ഡിഗ്രി സെൽഷ്യസിൽ എത്തുന്നു അത് സൂര്യനിൽനിന്ന് വളരെ അകലെയാണ് പിന്നെ എങ്ങനെയാണ് അന്തരീക്ഷം ചൂടാകുന്നത്?’ – ഈ ചോദ്യത്തിനുള്ള ഉത്തരമാണു പാർക്കർ ദൗത്യത്തിലൂടെ തേടുന്നതെന്നു വെയിൽസിലെ ഫിഫ്ത്ത് സ്‌റ്റാർ ലാബിലെ ജ്യോതിശാസ്ത്രമയായ ഡോ. ജെനിഫർ മില്ലാർഡ് പറഞ്ഞു.
കൊറോണയിൽ നിന്ന് പുറപ്പെടുന്ന ചാർജു ള്ള കണികകളുടെ ഒഴുക്കായ സൗരക്കാറ്റ് മന സിലാക്കാനും ഈ ദൗത്യം ശാസ്ത്രജ്‌ഞരെ സഹായിക്കും. ഇന്നു തുടങ്ങുന്ന ദൗത്യം പ്രതിസന്ധികളെ മറികടന്നാൽ സൂര്യനോട് കൂടുതൽ അടുത്തുള്ള യാത്രയ്ക്ക് പാർക്കർ പേടകം ഒരുങ്ങും.