തിരുവനന്തപുരം : എക്സൈസ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും, ഗ്യാലറി ഓഫ് നാച്വർ ഹ്യൂമൻ ആൻഡ് നേച്ചർ വെൽഫെയർ ഓർഗനൈസേഷന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് മേഖലയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം സംസ്കൃത കോളെജിൽ വച്ച് സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജോയിന്റ് എക്സൈസ് കമ്മിഷണർ ബി.രാധാകൃഷ്ണൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ജനറൽ മെഡിസിൻ, കാർഡിയോളജി, ഓർത്തോ, ഗൈനക്കോളജി, ഗ്യാസ്ട്രോ, സർജറി എന്നീ വിഭാഗങ്ങൾക്കായി കരകുളം ലോക മെഡിസിറ്റിയിലെയും, ഓങ്കോളജി, ബ്രസ്റ്റ് കാൻസർ സ്ക്രീനിംഗ് ടെസ്റ്റ് വിഭാഗങ്ങൾക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയും നേത്ര വിഭാഗത്തിനായി കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുംക്യാമ്പിന് നേതൃത്വം നൽകി.
ചടങ്ങിൽ KSESA ജില്ലാ പ്രസിഡൻ്റ് എം. ഷിബു അദ്ധ്യക്ഷനായി. ഗാലറി ഓഫ് നേച്ചർ (ഗോൺഹാൻവോ) ന്റെ പ്രസിഡൻ്റ് സുമേഷ് കോട്ടൂർ, IMA നെടുമങ്ങാട് മേഖല പ്രസിഡൻ്റ് ഡോ. ഹേമാ ഫ്രാൻസിസ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ റ്റി.എൻ. സുധീർ, ഗവ: സംസ്‌കൃത കോളേജ് പ്രിൻസിപ്പൽ ഡോ. V. K. അമല തുടങ്ങിയവർ മുഖ്യാതിഥികളായി. IMA നെടുമങ്ങാട് മേഖല സെക്രട്ടറി ഡോ : ആഷ്ലി ജബിൻ, KSESA സംസ്ഥാന സെക്രട്ടറി PD. പ്രസാദ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി.എൽ. ഷിബു, കേരള സ്റ്റേറ്റ് എക്സൈസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.ജി. രാജേഷ്, KSESA സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്. ദിലീപ്കുമാർ, എച്ച്. ഷിജി, ഗോൺഹാൻവോ സെക്രട്ടറി കോട്ടൂർ ബി.ജയചന്ദ്രൻ, ഖജാൻജി പ്രിയ ശ്യാം, KSESA അസ്സോസിയേഷൻ ജില്ലാസെക്രട്ടറി എം.വിശാഖ്, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എസ്. പ്രശാന്ത് ലാൽ എന്നിവർ പങ്കെടുത്തു.