ന്യൂയോർക്ക്: ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഇല്ലാതെ സുരക്ഷിതമായി ഭൂമിയില്‍ ഇറങ്ങി. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിനു സമീപം രാവിലെ 9.31നാണ് പേടകം ലാൻഡ് ചെയ്തത്. ആറ് മണിക്കൂർ സമയം എടുത്താണ് സ്‌പേസ് എക്‌സ് മടക്കയാത്ര പൂർത്തിയാക്കിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്.
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സ്റ്റാർലൈനർ പേടകത്തെ ഭൂമിയിലേക്ക് തിരികെ എത്തിക്കാനുള്ള തീരുമാനം എടുക്കുന്നത്.