Friday, February 20, 2026
No menu items!
Homeവാർത്തകൾസീറോ മലബാർസഭയിൽ നാലു പുതിയ അതിരൂപതകൾ; പുതിയ മെത്രാന്മാർ. 12 രൂപതകളുടെ അതിർത്തി പുനഃക്രമീകരിച്ചു.

സീറോ മലബാർസഭയിൽ നാലു പുതിയ അതിരൂപതകൾ; പുതിയ മെത്രാന്മാർ. 12 രൂപതകളുടെ അതിർത്തി പുനഃക്രമീകരിച്ചു.

.

എറണാകുളം: സീറോ മലബാർ സഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തികൊണ്ടും മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്‌റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്ഥാനത്തു നിയമിച്ചുകൊണ്ടും ബൽത്തങ്ങാടി രൂപതാമെത്രാനായി ക്ളരീഷ്യൻ സന്യാസസമൂഹാംഗമായ ബഹു. ജെയിംസ് പട്ടേലിൽ അച്ചനെയും അദിലാബാദ് രൂപതാധ്യക്ഷനായി സി എം ഐ സന്യാസസമൂഹാംഗമായ ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെയും നിയമിച്ചുകൊണ്ടും കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിച്ചുകൊണ്ടും സീറോമലബാർ സഭയുടെ പിതാവും തലവനുമായ മാർ റാഫേൽ തട്ടിൽ പിതാവ് കല്പന പുറപ്പെടുവിച്ചു.
സീറോമലബാർ സഭാകേന്ദ്രത്തിൽ ആഗസ്‌റ്റ് പതിനെട്ടാം തീയതി ആരംഭിച്ച മുപ്പത്തിമൂന്നാ മതു മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർ ച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിർത്തി പുനർനിർ ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. സിനഡുതീരുമാനങ്ങൾക്കു വത്തിക്കാ ന്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ചുബിഷപ്പ് ഇതുസംബന്ധിച്ച കല്പനകൾ പുറപ്പെടുവിച്ചു. 2025 ആഗസ്‌റ്റ് 28നു സഭയുടെ ആസ്‌ഥാന കാര്യാലയത്തിൽ നടന്ന പൊതു സമ്മേളനത്തിലാണ് സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ചുബിഷപ് ഇക്കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും നടന്നു.

നാലു പുതിയ അതിരൂപതകൾ
ഫരീദാബാദ് കേന്ദ്രമായുള്ള പ്രോവിൻസിൽ ബിജ്‌നോർ, ഗോരഖ്‌പൂർ രൂപതകൾ സാമന്തരു പതകളായിരിക്കും.

ഫരീദാബാദ് രൂപതാദ്ധ്യക്ഷനായ മാർ കുര്യാക്കോസ് ഭരണികുളങ്ങര പിതാവാണ് മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പായി നിയമിതനായിരിക്കുന്നത്.

ഉജ്ജയിൻ അതിരൂപതയുടെ സാമന്തരൂപതകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് സാഗർ, സാറ്റ്ന, ജഗ്ദൽപൂർ രൂപതകളാണ്. ഉജ്ജയിൻ രൂപതാദ്ധ്യക്ഷനായ മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവാണ് പുതിയ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ്.

കല്ല്യാൺ കേന്ദ്രമാക്കിയുളള പ്രോവിൻസിൽ ഛാന്ദ, രാജ്‌കോട്ട് രൂപതകളാണ് ഉൾപ്പെട്ടിരിക്കുന്നത്. കല്ല്യാൺ രൂപതാ മെത്രാനായ മാർ തോമസ് ഇലവനാൽ 75 വയസ്സു പൂർത്തിയായതിനെത്തുടർന്നു രാജി സമർപ്പിച്ചതിനാൽ, നിലവിൽ സീറോമലബാർ സഭയുടെ കൂരിയാമെത്രാനായ മാർ സെബാ സ്റ്റ്യൻ വാണിയപുരയ്ക്കൽ പിതാവു കല്ല്യാൺ അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമി
ക്കപ്പെട്ടു.

ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയാണ്. ഷംഷാ ബാദിലെ മെത്രാൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പിതാവാണ് പ്രോവിൻസിന്റെ
മെത്രാപ്പോലീത്ത. തമിഴ്‌നാട്ടിലെ ഹൊസൂർ രൂപത തൃശൂർ അതിരൂപതയുടെ സാമന്ത രൂപ തയാക്കിയും മേജർ ആർച്ച്ബിഷപ് കല്‌പന നല്‌കിയിട്ടുണ്ട്.

അദിലാബാദ്, ബൽത്തങ്ങാടി രൂപതകളിൽ പുതിയമെത്രാന്മാർ
ക്ലരീഷ്യൻ സന്യാസസമൂഹത്തിന്റെ ജർമനിയിലെ വർസ്ബെർഗ്ഗ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ പ്രൊക്യുറേറ്ററായി സേവനംചെയ്യുന്ന ബഹു. ജെയിംസ് പട്ടേരിൽ അച്ചനെ ബൽത്തങ്ങാടി രൂപതയുടെ മെത്രാനായി മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. ബൽത്തങ്ങാടി രൂപതാദ്ധ്യക്ഷനായിരുന്ന മാർ ലോറൻസ് മുക്കുഴി പിതാവു ആരോഗ്യകരണങ്ങളാൽ രാജിവച്ച ഒഴിവിലേക്കാണ് ബഹു. ജയിംസ് പട്ടേരിലച്ചൻ നിയമിതനായിരിക്കുന്നത്.

ഛാന്ദാ സി. എം. ഐ. മാർതോമാ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സേവ നമനുഷ്ഠിക്കുന്ന ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെ അദിലാബാദ് രൂപതയുടെ മെത്രാനായി സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു.

അദിലാബാദ് രൂപതാധ്യക്ഷനായിരുന്ന മാർ പ്രിൻസ് ആൻ്റണി പാണേ ങ്ങാടൻ പിതാവു ഷംഷാബാദ് രൂപതയുടെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ബഹു. ജോസഫ് തച്ചാപറമ്പത്തച്ചൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

12 രൂപതകളുടെ അതിർത്തി പുനഃക്രമീകരണം
ലഭിച്ചത്. അന്നു 2017 ഒക്ടോബർ 9 നു സ്‌ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ സ്ഥഥാപനത്തോടെയാണ് സീറോമലബാർ സഭയ്ക്കു ഭാരതം മുഴുവനിലും അജപാലനാവകാശം നിലവിൽ ഉണ്ടായിരുന്ന രൂപതകളിൽ ഉൾപ്പെടാത്ത എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തി യാണ് ഫ്രാൻസിസ് മാർപാപ്പ പുതിയ രൂപത സ്‌ഥാപിച്ചത്. 23 സംസ്‌ഥാനങ്ങളിലും നാലു കേന്ദ്രഭരണപ്രദേശങ്ങളിലും രണ്ടു ദ്വീപുകളിലുമായി വ്യാപിച്ചുകിടന്ന രൂപതയുടെ പ്രദേശ ങ്ങളിൽ ഫലപ്രദമായ അജപാലനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻവേണ്ടി
വിവിധ സിനഡുസമ്മേളനങ്ങളിൽ ചർച്ചചെയ്‌തു തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഷംഷാബാദ് രൂപതയുടെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് മറ്റു പതിനൊന്നു രൂപതകളുടെ അതിർ ത്തി പുനർനിർണയിക്കുന്നതിനുള്ള സിനഡുതീരുമാനത്തിനു വത്തിക്കാൻ അംഗീകാരം ല ഭിക്കുകയുണ്ടായി. അതിൻപ്രകാരം, അദിലാബാദ്, ബിജ്‌നോർ, ഛാന്ദ, ഗോരക്‌പൂർ, കല്യാൺ, ജഗ്ദൽപൂർ, രാജ്‌കോട്ട്, സാഗർ, സാറ്റ്ന, ഷംഷാബാദ്, ഉജ്ജയിൻ, ഷംഷാബാദ് എന്നീ രൂപതകളുടെ അതിർത്തി തൻ്റെ കല്‌പനവഴി മേജർ ആർച്ചുബിഷപ്പ് പുനർനിർണയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments