Friday, September 4, 2026
No menu items!
Homeവാർത്തകൾസിവില്‍ പോലിസ്‌ ഓഫീസര്‍ റാങ്ക്‌ പട്ടികയിലുള്ളവര്‍ക്ക്‌ ആശ്വാസം; 1200 താല്‍ക്കാലിക തസ്‌തിക സൃഷ്‌ടിച്ചു സര്‍ക്കാര്‍ ഉത്തരവ്

സിവില്‍ പോലിസ്‌ ഓഫീസര്‍ റാങ്ക്‌ പട്ടികയിലുള്ളവര്‍ക്ക്‌ ആശ്വാസം; 1200 താല്‍ക്കാലിക തസ്‌തിക സൃഷ്‌ടിച്ചു സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി സിവില്‍ പോലിസ്‌ ഓഫീസര്‍ റാങ്ക്‌ പട്ടികയിലുള്ളവര്‍ക്ക്‌ ആശ്വാസം. 1200 താല്‍ക്കാലിക തസ്‌തിക സൃഷ്‌ടിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ച്‌ ആറുമാസം കഴിഞ്ഞിട്ടും ഒരു ഒഴിവുപോലും റിപ്പോര്‍ട്ട്‌ ചെയ്യാത്തത്‌ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌.

അടുത്ത മേയിലാണ്‌ സിവില്‍ പോലിസ്‌ ഓഫീസര്‍ തസ്‌തികളിയില്‍ കൂട്ടവിരമിക്കല്‍ ഒഴിവുകള്‍ വരുന്നത്‌. പ്രതീക്ഷിത ഒഴിവിലേക്ക്‌ മുന്‍കൂട്ടി പരിശീലനം നല്‍കാനായി സര്‍ക്കാര്‍ ഉത്തരവിറക്കിയാലേ ഇൗ പട്ടികയില്‍നിന്ന്‌ 1000 പേര്‍ക്കെങ്കിലും നിയമനം ലഭിക്കുകയുള്ളൂ. ഇൗ ആവശ്യം പരിഗണിച്ചാണ്‌ 1200 താല്‍ക്കാലിക തസ്‌തിക സൃഷ്‌ടിച്ചത്‌. പോലീസ്‌ കോണ്‍സ്‌റ്റബില്‍ തസ്‌തികയില്‍ ഓരോ ജില്ലയിലും വരുന്ന ഒഴിവുകളിലെ നിശ്‌ചിത എണ്ണം തസ്‌തികകള്‍ വനിതകള്‍ക്കായി മാറ്റിവയ്‌ക്കുകയാണെന്നും പുതിയ ഉത്തരവിലുണ്ട്‌.

സിവില്‍ പോലീസ്‌ ഓഫീസര്‍ തസ്‌തികയിലെ നിലവിലുള്ള ഒഴിവുകള്‍ കണക്കാക്കുമ്പോള്‍ വരുന്ന ഓരോ 9 ഒഴിവുകളും ജില്ലയുടെ ഫീഡര്‍ ബറ്റാലിയന്‍ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ നിയമനത്തിനും പത്താമത്തെ ഒഴിവ്‌ സംസ്‌ഥാന പി.എസ്‌.സി. ലിസ്‌റ്റില്‍ നിന്നുള്ള വനിത പോലീസ്‌ കോണ്‍സ്‌റ്റബില്‍ നിയമനത്തിനും മാറ്റിവയേ്‌ക്കണ്ടതാണെന്നും ഉത്തരവിലുണ്ട്‌.
ഇതിനുപുറമെയാണ്‌ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ പരിശീലനത്തിന്‌ 1200 താല്‍ക്കാലിക റിക്രൂട്ടെ്‌മന്റ്‌ ട്രെയിനി പോലീസ്‌ കോണ്‍സ്‌റ്റബിള്‍ (ആര്‍.ടി.പി.സി) തസ്‌തികകള്‍ ജൂലൈ ഒന്ന്‌ മുതല്‍ ഒരു വര്‍ഷം പ്രാബല്യത്തിലേക്ക്‌ സൃഷ്‌ടിച്ച്‌ ഉത്തരവായത്‌.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും കഴിഞ്ഞ റാങ്ക്‌ പട്ടികയില്‍നിന്നു ഇൗ വര്‍ഷമുണ്ടാകുന്ന ഒഴിവുകള്‍ കൂടി മുന്‍കൂട്ടി കണക്കിലെടുത്ത്‌ നിയമനം നല്‍കിയതാണ്‌ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ തടസമായത്‌.
എസ്‌.ഐമാരുടെയും വനിതാ സിവില്‍ പോലീസ്‌ ഓഫീസര്‍മാരുടെയും റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും സമാനമായ രീതിയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നില്ല. റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചിട്ട്‌ ആറുമാസം പിന്നിടുമ്പോഴും ഏഴു ബറ്റാലിനുകളിലായി നിയമനത്തിനുവേണ്ടി എഴുത്തു പരീക്ഷയും കായിക പരീക്ഷയും നടത്തിയ പ്രസിദ്ധീകരിച്ച പട്ടികയില്‍ 4725 ഉദ്യോഗാര്‍ത്ഥികളുണ്ട്‌.

സേനയില്‍ അംഗബലം കൂട്ടണമെന്ന ഡി.ജി.പിയുടെ ശിപാര്‍ശ സര്‍ക്കാരിന്‌ മുന്നിലുണ്ട്‌. എന്നാല്‍, സാമ്പത്തിക പ്രതിസന്ധികാരണം ഈ ശിപാര്‍ശ ധനവകുപ്പ്‌ തള്ളിയിരുന്നു. എസ്‌.ഐ. തസ്‌തികയിലേക്കും വനിതാ ബറ്റാലിയനിലേക്കും ഇതുവരെ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലായിരുന്നു. എസ്‌.ഐ. തസ്‌തികയിലേക്ക്‌ 694 പേരുടെ പട്ടികയാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.
അഞ്ചുമാസമായി പട്ടിക പ്രസിദ്ധീകരിച്ച്‌ ഒരു ഒഴിവും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. 952 പേരുടെ പട്ടികയാണ്‌ വനിതാ ബറ്റാലയിനുള്ളത്‌. കഴിഞ്ഞ സി.പി.ഒ. റാങ്ക്‌ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ മാസങ്ങളോളമാണ്‌ സമരം നടത്തിയത്‌. സമ്മര്‍ദത്തിലായതിനെത്തുടര്‍ന്ന്‌ പരമാവധി പേരെ ആ പട്ടികയില്‍നിന്ന്‌ ഉള്‍പ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments