Wednesday, February 25, 2026
No menu items!
Homeവാർത്തകൾസിബിഎസ്‌ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

സിബിഎസ്‌ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

മുംബൈ: സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തിയതികള്‍ പ്രഖ്യാപിച്ചു. 2024-25 വര്‍ഷത്തേക്കുള്ള പരീക്ഷള്‍ക്കുള്ള തിയതികളാണ് പ്രഖ്യാപിച്ചത്.10, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തിയതിയാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കും. ജനുവരി ഒന്നിനാണ് പരീക്ഷകള്‍ ആരംഭിക്കുക
അതേസമയം 10, 12 ക്ലാസ് പരീക്ഷകളുടെ ടൈം ടേബിള്‍ ഡിസംബറിലായിരിക്കും സിബിഎസ്ഇ പുറത്തുവിടുക. തിയറി പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിക്കുന്നത് വളരെ കുറഞ്ഞ സമയം മാത്രമാണ് മുന്നൊരുക്കത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുക. പ്രാക്ടിക്കല്‍ മാര്‍ക്കുകളുടെ കാര്യത്തിലും പ്രത്യേക നിര്‍ദേശം പരീക്ഷാ സമിതി നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ ഒന്നിന് തിയറി പരീക്ഷകളുടെ ടൈംടേബിള്‍ പുറത്തുവിടുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. 2025ല്‍ രാജ്യത്താകെ എട്ടായിരം സ്‌കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങളാവും. 44 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. ബോര്‍ഡ് എക്‌സാം എഴുതാന്‍ യോഗ്യത 75 ശതമാനം ഹാജര്‍ നിരക്കാണ്. 10,12 ക്ലാസുകളുടെ സാമ്പിള്‍ പേപ്പറുകള്‍ cbseacademic.nic എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments