സിഐടിയു തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം ഉദ്ഘാടനം ചെയ്തു. തൃശൂർ പ്ലാക്കാട്ട് ലൈനിലാണ് പുതിയ ജില്ലാ കമ്മിറ്റി ഓഫീസ്. സിഐടിയു സംസ്ഥാന ഭാരവാഹികളായ സഖാക്കൾ എം കെ കണ്ണൻ, യു പി ജോസഫ്, കെ കെ പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു സംസാരിച്ചു. സന്ദേശം അറിവുത്സവം സമ്മാന വിതരണം സ. എം എം വർഗീസ് നിർവഹിച്ചു.



