Sunday, March 22, 2026
No menu items!
Homeവാർത്തകൾസി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി

സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി

തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി. സി ബി എസ് ഇ ക്ക് വേണ്ടി തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ മണക്കാട് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ അസറുദ്ദീൻ ഗോളണ്ടാജ് നിർവഹിച്ചു. സി ബി എസ് ഇ ഓബ്സെർവർ സൗമ്യ , അക്കാദമിക് കോർഡിനേറ്റർ സുജിത് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ദി ഓക്സ്ഫോർഡ് സ്കൂൾ തന്നെയായിരുന്നു കഴിഞ്ഞ സി ബി എസ് ഇ ക്ലസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിനും ഖോഖോ ചാമ്പ്യൻഷിപ്പിനും വേദിയായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 13 സി ബി എസ് ഇ സ്കൂളുകളിൽ നിന്നുളള 350 ഓളം വിദ്യർത്ഥികളാണ് വിവിധ വിഭാ​ഗങ്ങളിലായി രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾ 12 ന് സമാപിക്കും. സമാപന സമ്മേളനം സ്പോർട്സ് അതോററ്റി ഓഫ് ഇന്ത്യയുടെ കബഡി മുൻ ചീഫ് കോച്ചും സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറുമായ എസ് നജുമുദിൻ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments