ശാസ്താംകോട്ട: സി പി എം കുന്നത്തൂർ ഏരിയ സമ്മേളത്തിന് ആഞ്ഞിലിമൂട്ടിൽ ഇന്ന് തുടക്കം കുറിക്കും. ദീപശിഖ, പതാക, കൊടിമര ജാഥകൾ വൈകുന്നേരം സമ്മേളന നഗരിയിൽ എത്തിച്ചേരും. കെ ബി ഓമനകുട്ടൻ നയിക്കുന്ന ദീപശിഖ ജാഥ പള്ളിശ്ശേരിക്കൻ കൃഷ്ണകുമാർ സമൃതി മണ്ഡപത്തിൽ നിന്ന് സി പി എം ഏരിയ സെക്രട്ടറി ടി ആർ ശിവശങ്കരപിള്ള ഉത്ഘാടനം ചെയ്യും. യശ്പാലാണ് ദീപശിഖ ഏറ്റുവാങ്ങുന്നത്.
പി.ആർ അജിത്ത് നേതൃത്വം നൽകുന്ന പതാകജാഥ ഈ കാസീമിൻ്റെ വസതിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗോപൻ ഉത്ഘാടനം ചെയ്യുന്നതും എസ്സ്. ശശികുമാർ ഏറ്റുവാങ്ങുകയും ചെയ്യും. പി. ആൻ്റണി നയിക്കുന്ന കൊടിമര ജാഥ മനക്കര പരമേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഏരിയാ കമ്മിറ്റി അംഗം കെ കെ രവികുമാർ ഉത്ഘാടനം ചെയ്യുകയും കൊടി മരം എസ്സ്. സത്യൻ ഏറ്റുവാങ്ങുകയും ചെയ്യുന്നതോടെ ഇന്ന് വൈകിട്ട് സമ്മേളനത്തിന് തുടക്കം കുറിക്കും. നവംബർ 2ന് പ്രതിനിധി സമ്മേളനം ആർ കൃഷ്ണകുമാർ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉത്ഘാടനം ചെയ്യും. തുടർന്ന് നവംബർ 3 ഞയറാഴ്ച വൈകിട്ട് 4 മണിക്ക് ആഞ്ഞിലിമൂട്ടിൽ നിന്ന് റെഡ് വളൻ്റിയേഴ്സ് മാർച്ചും നടക്കും. അതെ തുടർന്ന് ആഞ്ഞിലിമൂട്ടിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ഫിഷറീസ് – സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഉത്ഘാടനം ചെയ്യും.



