Friday, March 27, 2026
No menu items!
Homeവാർത്തകൾസി-ഡിറ്റിൽ 20,000 രൂപ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ്

സി-ഡിറ്റിൽ 20,000 രൂപ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ്

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇൻഫർമാറ്റിക്സ് ഡിവിഷന്റെ എന്റെ കേരളം, വിജ്ഞാന കേരളം തുടങ്ങിയ പ്രോജക്ടുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 20,000 രൂപ സ്റ്റൈപ്പന്റോടെ ഡിസൈനർ ഇന്റേൺഷിപ്പിനായി യോഗ്യതയുള്ളവർക്കായി വാക് ഇൻ ഇന്റർവ്യു നടത്തും.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് ക്യാമ്പസിൽ സെപ്റ്റംബർ ഒമ്പതിന് രാവിലെ 10.30 മുതൽ 1.30 വരെയാണ് ഇന്റർവ്യു.

ബി എഫ് എ അല്ലെങ്കിൽ അനിമേഷൻ, ഡിസൈൻ കോഴ്സിൽ ബി എ, ബി എസ് സി. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അനിമേഷൻ, ഡിസൈനിൽ ബിരുദാനന്തര ഡിപ്ലോമയും അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം.

അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർഥികൾ സ്ഥാപനത്തിലെ ഐ.ഡി കാർഡ് കൂടി ഹാജരാക്കണം. 179 ദിവസമാണ് ഇ​ന്റേൺഷിപ്പ് കൂടുതൽവിവരങ്ങൾക്ക്: www.cdit.org, www.careers.cdit.org, ഫോൺ: 9447589773.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments