സ്കൂൾ തല അധ്യാപക നിയമനത്തിനു കേന്ദ്ര സർക്കാർ ആവിഷ്കരിച്ചയോഗ്യത പരീക്ഷയായ സി -ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 2024-ന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.
കേന്ദ്രീയ വിദ്യാലയങ്ങൾ, സൈനിക സ്കൂളുകൾ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലേയും നിയമനത്തിന് സി-ടെറ്റ് യോഗ്യത നേടിയിരിക്കണം. വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് സ്കൂളുകളിലും സി.ബി.എസ്.ഇ., ഐ.സി.എസ്.സി. സ്കൂളുകളിലും ഇത് പരിഗണിക്കപ്പെടുന്നുണ്ട്.
സി ടെറ്റ് പരീക്ഷയ്ക്ക് എത്ര തവണ വേണമെങ്കിലും എഴുതാവുന്നതാണ്. സി.ബി.എസ്.സി.യ്ക്കാണ്, നടത്തിപ്പ് ചുമതല. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് CBT (കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്) മോഡിൽ , പരീക്ഷ നടത്തും. സി. ടെറ്റ് യോഗ്യതാ നിർണ്ണയ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ഒക്ടോബർ 16 വരെ അപേക്ഷിക്കാനവസരമുണ്ട്.
പരീക്ഷ ഡിസംബർ ഒന്നിന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും. രാവിലെ 9.30 മുതൽ 12 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെയുമായിരിക്കും ഷിഫ്റ്റുകൾ നടക്കുക. അപേക്ഷാ ക്രമം ഉദ്യോഗാർത്ഥികൾ ആദ്യം CTET ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് , ഹോം പേജിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെട്ട വിശദാംശങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക, രജിസ്ട്രേഷൻ നമ്പർ സേവ് ചെയ്യുക. തുടർന്ന്, ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. അതിനുശേഷം, ഫീസ് അടച്ച് സ്ഥിരീകരണ പേജിന്റെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്.