സാബർമതി 2023-24 ചലച്ചിത്ര കലാ മിത്ര പുരസ്കാരത്തിന് മോളി കണ്ണമാലിയേയും മാധ്യമ മിത്ര പുരസ്കാരത്തിന് പി. ആർ. സുമേരനേയും കാരുണ്യ മിത്ര പുരസ്കാരത്തിന് ബ്രദർ ആൽബിനേയും തെരഞ്ഞെടുത്തു. പുരസ്കാര വിതരണം ഇന്ന് ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴ പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. ചടങ്ങിൽ സാബർമതി ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ചെയർമാനും രാഷ്ട്രപതി അവാർഡ് ജേതാവുമായ രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീ സസ് അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്യും. നടനും എഴുത്തുകാ രനും നിർമ്മാതാവും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയി കെ. മാത്യു മുഖ്യാതിഥിയായിരിക്കും. നടനും നിർമ്മാതാവും ദേശീയ അവാർഡ് ജേതാവുമായ റ്റോം സ്കോട് അവാർഡ് വിതരണം ചെയ്യും.



