ബോളിവുഡ് താരം സല്മാൻഖാന് വധഭീഷണി ഉണ്ടായതിനെ പിന്നാലെ നടൻ ഷാരൂഖാന് നേരെയും വധഭീഷണി. ഫൈസാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ഫോണിലൂടെയാണ് ഷാരൂഖാന് നേരെ വധഭീഷണി ഉയർത്തിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം ഷാരൂഖാന് നേരെ വധഭീഷണി ഉയർത്തിയ ഫൈസാൻ എന്ന വ്യക്തിയെ തെരഞ്ഞുകൊണ്ട് ഛത്തീസ്ഗഡിലേക്ക് മുംബൈ പോലീസ് പുറപ്പെട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞവർഷവും സമാനരീതിയില്‍ ഷാരൂഖാന് വധഭീഷണി ഉണ്ടായിരുന്നു. നേരത്തെ ആയുധധാരികളായ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ മാത്രം ഉണ്ടായിരുന്ന ഷാരൂഖാന്റെ സുരക്ഷ ഇതിനെ തുടർന്ന് Y+ കാറ്റഗറിയിലേക്ക് മാറ്റുകയും സുരക്ഷാ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി നിലവില്‍ 24 മണിക്കൂറും അദ്ദേഹത്തിനൊപ്പം സായുധരായ ആറ് ഉദ്യോഗസ്ഥർ ഉണ്ടാകാറുണ്ട്. നടൻ സല്‍മാൻഖാനെതിരെ വധഭീഷണി ഉയർത്തിയ വ്യക്തിയെ മുംബൈ പോലീസ്അറസ്റ്റ് ചെയ്തിട്ടുണ്ട്. സല്മാൻ ഖാന് നേരെ വധഭീഷണി ഉയർത്തിയതുമായി ബന്ധപ്പെട്ട് കർണാടകയില്‍ നിന്നാണ് ബിക്കാറാം ജലാറാം ബിഷ്ണോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
സല്മാൻ ഖാൻ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പു പറയണമെന്നും അല്ലെങ്കില്‍ അഞ്ചു കോടി രൂപ നല്‍കണമെന്നുമാണ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ എന്ന് അവകാശപ്പെട്ട ഇയാള്‍ ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നത്.



