കോട്ടയം: ശാസ്ത്രജ്ഞരും പൊതുസമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് സിറ്റി സംഘടിപ്പിക്കുന്ന “Talk with a Scientist” സംവാദപരമ്പരയുടെ ആദ്യ എപ്പിസോഡ് ജൂലൈ 5-ന് (ഞായർ) രാവിലെ 10 മണിക്ക് സയൻസ് സിറ്റി, കോട്ടയത്ത് നടക്കും.പരിപാടിയിൽ ISRO തിരുവനന്തപുരം ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (LPSC) Scientist/Engineer ‘SF’ ശ്രീ. കിരൺ മോഹൻ പങ്കെടുക്കും. റോക്കറ്റുകൾ, ചന്ദ്രയാൻ ദൗത്യങ്ങൾ, ISROയിലെ തൊഴിൽ സാധ്യതകൾ, ഒരു ശാസ്ത്രജ്ഞന്റെ ജീവിതം തുടങ്ങി ശാസ്ത്രവുമായി ബന്ധപ്പെട്ട ഏത് വിഷയത്തെക്കുറിച്ചും പങ്കെടുക്കുന്നവർക്ക് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും സംവദിക്കാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, ശാസ്ത്രപ്രേമികൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാവർക്കും പങ്കെടുക്കാവുന്ന പരിപാടിക്ക് ശേഷം Water Rocket Making & Launch Workshop-ഉം സംഘടിപ്പിക്കും.പരിപാടിയിൽ പങ്കെടുക്കുന്നത് സൗജന്യമാണെങ്കിലും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. സീറ്റുകൾ പരിമിതമായതിനാൽ താൽപര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.രജിസ്ട്രേഷൻ ലിങ്ക്:https://forms.gle/J9nW2udZHiYv21An9

