Monday, February 16, 2026
No menu items!
Homeവാർത്തകൾസയൻസ് സിറ്റി ഉദ്ഘാടനം - 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു; മന്ത്രി വി.എൻ വാസവൻ...

സയൻസ് സിറ്റി ഉദ്ഘാടനം – 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു; മന്ത്രി വി.എൻ വാസവൻ മുഖ്യ രക്ഷാധികാരി

കുറവിലങ്ങാട്: സയൻസ് സിറ്റി വികസനരംഗത്ത് വിപ്ലവം തീർക്കുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സയൻസിറ്റി ഉദ്ഘാടനത്തിനു ഒരുക്കങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 501 അംഗസ്വാഗതസംഘം രൂപീകരിച്ചു. മോൻസ് ജോസഫ് എംഎൽഎ, ജോസ് പുത്തൻകാല , രാജു ജോൺ, ജോൺസൺ കൊട്ടുകാപ്പിള്ളി, നിർമ്മല ജിമ്മി, പി.എം മാത്യു, ഡോ. സിന്ധുമോൾ ജേക്കബ്ബ്, റ്റി ആർ രഘുനാഥ്, ലോപ്പസ് മാത്യു, പി വി സുനിൽ, കെ ജയകൃഷ്ണൻ, മിനി മത്തായി, പി സി കുര്യൻ, സഖറിയാസ് കുതിരവേലി, ബേബി തൊണ്ടാംകുഴി ,സദാനന്ദ ശങ്കർ, തോമസ് കീപ്പുറം,എ എൻ ബാലകൃഷ്ണൻ, സി എം ജോസഫ് ചേനക്കാല, ടോമി മ്യാലിൽ, ജോർജ് ചെന്നേലി, കാണക്കാരി അരവിന്ദാക്ഷൻ എന്നീവർ പ്രസംഗിച്ചു. സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയായി മന്ത്രി വി എൻ വാസവനും , രക്ഷാധികാരികളായി ജോസ് കെ മാണി എം പി, ഫ്രാൻസിസ് ജോർജജ് എം പി, മോൻസ് ജോസഫ് എംഎൽഎ, ഹേമലത പ്രേംസാഗർ, ജോസ് പുത്തൻകാല , നിർമ്മല ജിമ്മി, എന്നിവരെയും ചെയർമാനായി ഉഴവൂർ ബ്ലോക്ക് പഞ്ചാ:പ്രസിഡൻ്റ് രാജു ജോൺ, കൺവീനറായി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ പി സുരേഷ്കുമാർ, വൈസ് ചെയർമാൻമാരായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചയത്തംഗങ്ങൾ എന്നീവരും ജോയിന്റ് കൺവീനർമാരായി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് – ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നീവരുമാണ്. ഉദ്ഘാടന യോഗത്തിൽ മൂവായിരം പേരെ പങ്കെടുപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments