Monday, December 22, 2025
No menu items!
Homeവാർത്തകൾസംസ്ഥാനത്തെ 104 സ്കൂളുകൾ ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടുകളെന്ന് എക്സൈസ്

സംസ്ഥാനത്തെ 104 സ്കൂളുകൾ ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടുകളെന്ന് എക്സൈസ്

സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, സംസ്ഥാന എക്സൈസ് വകുപ്പ് സംസ്ഥാനത്തെ 104 സ്കൂളുകളെ ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞു, കൂടാതെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിയുടെ (Narcotic)സ്വാധീനം തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്നും ലഹരിവസ്തുക്കളുടെ ദുരുപയോഗവും വ്യാപകമാണെന്ന് കണ്ടെത്തിയ സ്കൂളുകളെയാണ് വകുപ്പ് ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടായി (Drug hotspot) ടാഗ് ചെയ്തിരിക്കുന്നത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽപ്പെട്ട സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ പട്ടികയിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. 43 സ്കൂളുകളാണ് തലസ്ഥാന ജില്ലയിൽ നിന്നും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ എറണാകുളം, കോഴിക്കോട് ജില്ലകളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ നിരീക്ഷണം ആവശ്യമായി വിഭാഗത്തിൽ നിരവധി സ്കൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പട്ടിക നിലവിലുണ്ടെന്ന് ഒന്നിലധികം കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ലഹരിക്ക് അടിമകളായ വിദ്യാർത്ഥികളെ ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ, എക്സൈസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. “സ്കൂൾ കുട്ടികളെ വലയിൽ വീഴ്ത്തുന്ന ഘടകങ്ങളെ ഇല്ലാതാക്കുന്നതിന് സ്വയം നടപടിയെടുക്കാനും പൊലീസ് പോലുള്ള മറ്റ് വകുപ്പുകളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്,” ഒരു മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്കൂൾ വീണ്ടും തുറക്കാനിരിക്കെ, വകുപ്പ് ഇതിനകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്കൂളുകൾക്ക് സമീപം പ്രവർത്തിക്കുന്ന ചില കടകൾ വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചു. ഈ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറി, ലഹരിമരുന്നും മറ്റ് ലഹരിവസ്തുക്കളും വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാൻ വ്യക്തമായ നിർദ്ദേശം നൽകി.

“ഇത്തരം കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനും ഉടമകൾക്കെതിരെ കേസെടുക്കുന്നതിനും എക്സൈസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടി തുടങ്ങിയിട്ടുണ്ട്. ഞങ്ങൾക്ക് ഒരു പോരായ്മയുണ്ട്, അത്തരം കടകളിൽ വലിയൊരു വിഭാഗം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു എന്നതാണ്. നിയമത്തിലെ മറ്റ് വ്യവസ്ഥകൾ ഉപയോഗിച്ച് അത്തരം കടകൾക്കെതിരെ നടപടിയെടുക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments