Tuesday, July 8, 2025
No menu items!
Homeകലാലോകംസംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി ഇ‌ഞ്ചോടിഞ്ച് പോരാട്ടം; 713 പോയിന്റുമായി കണ്ണൂർ മുന്നിൽ

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി ഇ‌ഞ്ചോടിഞ്ച് പോരാട്ടം; 713 പോയിന്റുമായി കണ്ണൂർ മുന്നിൽ

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായപ്പോൾ 713 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരാണ് മുന്നിൽ. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തുണ്ട് 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാ‍‍ർമൽ ഹയർ സെക്കന്ററി സ്കൂൾ 93 പോയിന്റുമായി രണ്ടാം സ്ഥാനത്തായി. കൗമാരമേള നാലാം ദിനത്തിലേക്ക് കടന്നതോടെ സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം കൂടുതൽ കടുക്കുകയാണ്. സംഘാടനത്തിൽ കാര്യമായ പരാതികളില്ലാതെയാണ് തലസ്ഥാനത്ത് മേള പുരോഗമിക്കുന്നത്. ഇന്നലെയും എല്ലാ മത്സരങ്ങളും സമയക്രമം പാലിച്ച് അവസാനിച്ചു. വേദി മൂന്നായ ടാഗോർ തിയേറ്ററിൽ നടക്കുന്ന ഹൈസ്കൂൾ വിഭാഗം നാടക മത്സരം, വേദി ഒന്നിൽ ഉച്ചയ്ക്ക് നടക്കുന്ന ഹൈസ്കൂൾ വിഭാഗം സംഘനൃത്തം, വേദി അഞ്ചിൽ നടക്കുന്ന ഹയർ സെക്കന്ററി വിഭാഗം നാടോടി നൃത്തം എന്നിവയാണ് ഇന്നത്തെ ജനകീയ ഇനങ്ങൾ. ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ മോണോ ആക്റ്റ്, മിമിക്രി മത്സരങ്ങളും ഇന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments