Tuesday, February 24, 2026
No menu items!
Homeവാർത്തകൾസംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കാന്‍ 18 ലക്ഷം രൂപ അനുവദിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കാന്‍ 18 ലക്ഷം രൂപ അനുവദിച്ചു

എറണാകുളം: സംസ്ഥാന സർക്കാർ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ദില്ലി എന്നിവടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സർക്കാറിന്‍റെ  നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ  നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വീഡിയോ തയ്യാറാക്കാൻ ഏജൻസികളെ കണ്ടെത്തും. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം.  18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments