Tuesday, March 24, 2026
No menu items!
Homeവാർത്തകൾസംസ്ഥാന പദവി ആവശ്യപ്പെട്ട് നിയമസഭ പാസാക്കായ പ്രമേയത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ മനോജ് സിന്‍ഹ

സംസ്ഥാന പദവി ആവശ്യപ്പെട്ട് നിയമസഭ പാസാക്കായ പ്രമേയത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ മനോജ് സിന്‍ഹ

ശ്രീനഗര്‍: സംസ്ഥാന പദവി ആവശ്യപ്പെട്ട് നിയമസഭ പാസാക്കായ പ്രമേയത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ മനോജ് സിന്‍ഹ. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ സഭ പ്രമേയം പസാക്കിയത്. കേന്ദ്ര സര്‍ക്കാരിനോട് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുന:സ്ഥാപിക്കാന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

2019ലാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞത്. ഐകണ്‌ഠ്യേനയാണ് മന്ത്രിസഭ സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്ന ആവശ്യം അടങ്ങിയ പ്രമേയം പാസാക്കിയതെന്ന് എന്‍സി വക്താവ് അറിയിച്ചു. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്തു.

ലെഫ്.ഗവര്‍ണര്‍ മന്ത്രിസഭയുടെ പ്രമേയത്തെ അംഗീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തിനേറ്റ മുറിവുകള്‍ ഭേദമാകാന്‍ സംസ്ഥാന പദവി പുന:സ്ഥാപിക്കപ്പെടുന്നതോടെ സാധിക്കും. ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും, വ്യക്തിത്വും തിരിച്ചുപിടിക്കാന്‍ ഇതുസഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു. നവംബര്‍ നാലിന് നിയമസഭ ചേരാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments