ചെങ്ങമനാട്: ശാസ്ത്ര സമ്പത്തും സാഹിത്യമേന്മയും അർത്ഥപൂർണ്ണമായ പദസഞ്ചയവും കൊണ്ട് സമ്പുഷ്ടമായ ഭാഷയാണ് സംസ്കൃതമെന്ന് തിരുപ്പതി ശ്രീ വെങ്കടേശ്വര വൈദിക് സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസലർ പ്രൊഫ. സന്നിധാനം സുദർശന ശർമ്മ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലടി മുഖ്യ ക്യാമ്പസിലുളള മീഡിയ സെന്ററിൽ നടന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. ടി. മിനി, പ്രൊഫ. കെ. വി. അജിത്കുമാർ, പ്രൊഫ. എസ്. ഷീബ, ഡോ. കെ. സി. രേണുക എന്നിവർ പ്രസംഗിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി, ഡോ. കെ. വി. വാസുദേവൻ (സംസ്കൃതം), ഡോ. എ. കെ. സഭാപതി (കഥകളി), ഡോ. ഡി. രാമനാഥൻ (ആയുർവേദ) എന്നിവരെ ആദരിച്ചു. സമ്മേളനാനന്തരം ഡോ. എ. കെ. സഭാപതി കഥകളി (കുചേലവൃത്തം) അവതരിപ്പിച്ചു. ഒക്ടോബർ 14ന് വാക്യാർത്ഥസദസ് നടക്കും.