Tuesday, July 8, 2025
No menu items!
Homeവാർത്തകൾസംരംഭകവർഷം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കേരളം മുഴുവൻ സംരംഭക സഭകൾ സംഘടിപ്പിക്കും: മന്ത്രി പി രാജീവ്

സംരംഭകവർഷം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കേരളം മുഴുവൻ സംരംഭക സഭകൾ സംഘടിപ്പിക്കും: മന്ത്രി പി രാജീവ്

സംരംഭകവർഷം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംരംഭക സഭകൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി 250 ൽ പരം സംരംഭങ്ങൾ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുളളതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സംരംഭങ്ങളുടെ പ്രതിനിധികളുടെ യോഗം “സംരംഭക സഭ” എന്ന പേരിൽ നടത്തുന്നതാണ്. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾ നൽകുന്ന വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

സംരംഭക വർഷം പദ്ധതിയിലൂടെ 3,35,780 സംരംഭങ്ങൾ ആരംഭിക്കുകയും 21,450 കോടിയുടെ നിക്ഷേപങ്ങൾ കടന്നുവരികയും 7,11,870 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുളളതായും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്തുന്നത്. നാല് ശതമാനം പലിശനിരക്കിൽ വായ്പ ലഭിക്കുന്ന കേരള എന്റർപ്രൈസസ് ലോൺ സ്കീം, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകൾ, ഹെൽപ് ഡെസ്കുകൾ, ജില്ലാതലത്തിൽ എം.എസ്.എം.ഇ ക്ലിനിക്കുകൾ തുടങ്ങിയവ സംരംഭക വർഷത്തിൻ്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്.

സംരംഭകർക്കുള്ള വിവിധ ആവശ്യങ്ങൾ (ലോൺ/ ലൈസൻസ്/ സബ്‌സിഡി/ ഇൻഷുറൻസ് മുതലായവ) നിറവേറ്റാനായി പ്രാദേശിക ബാങ്കുകൾ, ഇൻഷുറൻസ് സേവന ദാതാക്കൾ എന്നിവരുമായി സഹകരിക്കുവാൻ എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകളുടെ സേവനം ലഭ്യമാക്കുക, സംരംഭകരിൽ നിന്നും പോളിസി നിർമാണ തലത്തിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഫീഡ്ബാക്ക് എടുക്കുക, പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് സംരംഭക സഭകളിലൂടെ ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments