ചെങ്ങമനാട്: സർവ്വമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കാലടി എസ്എൻഡിപി ലൈബ്രറിയിൽ നടന്ന ശ്രീനാരായണ ധർമ്മസമീക്ഷ ദശദിന പ്രഭാഷണ പരമ്പര സമാപിച്ചു.
എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃത സാഹിത്യ വിഭാഗം മേധാവി ഡോ. കെ വി അജിത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗുരുവിൻ്റെ ധർമ്മസങ്കല്പം എന്ന വിഷയത്തിൽ ഡോ. കെ. എം സംഗമേശൻ പ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം കാലടി ശാഖ സെക്രട്ടറി സുകുമാരൻ അലങ്കശ്ശേരി,ലൈബ്രറി വൈസ് പ്രസിഡൻ്റ് എം വി ജയപ്രകാശ്,ബാല ആങ്കാരത്ത് എന്നിവർ സംസാരിച്ചു. കാലടിസർവകലാശാല സംസ്കൃത സാഹിത്യവിഭാഗം, കാലടി എസ് എൻ ഡി പി ശാഖായോഗം, ഗുരുധർമ്മ പഠന കേന്ദ്രം എസ് എൻ ഡി പി ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദശദിന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.
ഡോ.ധർമ്മരാജ് അടാട്ട്, ഫാ .അനിൽ ഫിലിപ്പ് , ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ഡോ. എം.വി നടേശൻ, രമേശ് കൈതപ്രം ,ഐവർകാല രവികുമാർ, ഡോ. എ കെ പ്രമീള, ഡോ എസ് ഷീബ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. ആലുവ അദ്വൈതാശ്രമത്തിലെ സെക്രട്ടറിയായ സ്വാമി ധർമ്മചൈതന്യയാണ് പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തത്.