പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പേരാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വാശ്രയ സംഘങ്ങളുടെ കൂട്ടായ്മയായ ശ്രാവണം സൗഹൃദ കൂട്ടായ്മ ഉദ്ഘാടനവും ലോഗോ പ്രകാശനവും പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീ നൗഷാദ് എം.പി നിർവഹിച്ചു. സൗഹൃദ കൂട്ടായ്മ പ്രസിഡണ്ട് ശ്രീനാഥ് കെ കെ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയിലൂടെ വിതരണം ചെയ്യുന്ന ചികിത്സ ധനസഹായം വിതരണം പതിമൂന്നാം വാർഡ് മെമ്പർ അനീഷ് കെ കെ നിർവഹിച്ചു. പേരാൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ. കെ. മൊയ്തു ,പുലയ സമുദായ കമ്മിറ്റി വൈസ് പ്രസിഡണ്ട് ജി പത്മനാഭൻ, സുകുമാരൻ കെ. കെ. എന്നിവർ സംസാരിച്ചു.
അവശതകൾ അനുഭവിക്കുന്ന രോഗികൾക്ക് ഈ കൂട്ടായ്മയിലൂടെ സ്വരൂപിച്ച ഭക്ഷ്യ കിറ്റുകളും, ചികിത്സ ധന സഹായവും വിതരണം ചെയ്തു. സമാന സ്വഭാവ സംഘങ്ങളെ കൂട്ടിച്ചേർത്ത് പ്രവർത്തനം വിപുലീകരിക്കാനാണ് കൂട്ടായ്മയുടെ ഉദ്ദേശ്യം.



