ശിവഗിരി തീർത്ഥാടന പദയാത്ര നടത്താൻ തീരുമാനിച്ചു കായംകുളം..
എസ്എൻഡിപി യൂണിയനിലെ ശാഖാ യോഗം പോഷക സംഘടന ഭാരവാഹികളുടെ സംയുക്ത യോഗം യൂണിയൻ ആഡിറ്റോറിയത്തിൽ വെച്ചു കൂടിയ യോഗം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. 92-ാം മത് ശിവഗിരി തീർത്ഥാടന പ്രഥമ പദയാത്ര കായംകുളം യൂണിയൻ്റെ നേതൃത്വത്തിൽ നടത്താൻ ശാഖായോഗം വനിതാ സംഘം പോഷക സംഘടന ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡൻ്റ് വി.ചന്ദ്രദാസ് അദ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് കോലത്ത് ബാബു, യോഗം ബോർഡ് മെമ്പർ എം. പ്രവീൺ കുമാർ, മഠത്തിൽ ബിജു, പനയ്ക്കൽ ദേവരാജൻ ,മുനമ്പേൽ ബാബു, ജെ.സജിതകുമാർ, എൻ. ദേവദാസ്, സംഗം രവി, എൻ. സദാനന്ദൻ ,പി.എസ്. ബേബി,വനിതാസംഘം ഭാരവാഹികളായ സുഷ്മ തങ്കപ്പൻ, ഭാസുരമോഹനൽ, അജിതാ അനിൽകുമാർ, ശ്രീലത ശശി, യൂത്ത് മൂവ്മെൻ്റ് കൺവീനർ വി. എസ്. സോണി എന്നിവർ സംസാരിച്ചു.