Monday, July 7, 2025
No menu items!
Homeവാർത്തകൾശാസ്ത്രീയ പശുവളർത്തൽ പരിശീലനം

ശാസ്ത്രീയ പശുവളർത്തൽ പരിശീലനം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ ഫീസ് 20രൂപ. ആധാര്‍ കാര്‍ഡിന്‍റെയും ബാങ്ക് പാസ്സ്ബുക്കിന്റെയും പകര്‍പ്പുകള്‍ പരിശീലന സമയത്ത് ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കുന്നതാണ്.

പരിശീലനത്തിന് താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി 0495-2414579, 9645922324 എന്നീ ഫോണ്‍ നമ്പറുകള്‍ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നതിനുള്ള അവസരം കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments